01:46pm 12 October 2026
NEWS
ഡിജിറ്റൽ ഭാവി രൂപപ്പെടുത്തൽ': ഖത്തറും യൂറോപ്യൻ യൂണിയനും ചേർന്ന് ശില്പശാല സംഘടിപ്പിച്ചു
12/10/2026  12:30 PM IST
nila
ഡിജിറ്റൽ ഭാവി രൂപപ്പെടുത്തൽ: ഖത്തറും യൂറോപ്യൻ യൂണിയനും ചേർന്ന് ശില്പശാല സംഘടിപ്പിച്ചു

ദോഹ: ഡിജിറ്റൽ രംഗത്തെ പങ്കാളിത്തവും സഹകരണവും ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തർ പബ്ലിക് പ്രോസിക്യൂഷനും യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘവും ചേർന്ന് “ഡിജിറ്റൽ ഭാവി രൂപപ്പെടുത്തൽ: പ്ലാറ്റ്‌ഫോം ഗവേണൻസും ആർട്ടിഫിഷ്യൽ ഇന്റലിജൻസും” എന്ന വിഷയത്തിൽ പ്രത്യേക ശില്പശാല സംഘടിപ്പിച്ചു.
വ്യാജ സന്ദേശങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും തടയുന്നതിനുള്ള യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ സർവീസസ് ആക്ട് (DSA) മാതൃകകൾ,കേസ് അന്വേഷണം, തെളിവ് വിശകലനം, ഫേഷ്യൽ റെക്കഗ്നിഷൻ തുടങ്ങിയ കാര്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പങ്കും സുതാര്യതയയും,റാൻസംവെയർ, സൈബർ ആക്രമണങ്ങൾ എന്നിവയിൽ നിന്ന് നിർണായക അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കൽ എന്നീ മൂന്ന് പ്രധാന വിഷയങ്ങളൂന്നിയാണ് ശില്പശാല നടന്നത്.ടെക്നോളജി രംഗത്തെ നവീനതയും പൊതുസുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഇത്തരം അന്താരാഷ്ട്ര ചർച്ചകൾ അത്യന്താപേക്ഷിതമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img